HOME
DETAILS

ബി.വൈ.ഡിയുടെ മൂന്നാമൻ സീല്‍

  
backup
March 09 2024 | 22:03 PM

byds-third-seal

വിനീഷ്

"സ്റ്റിൽ വാട്ടേഴ്സ് റൺ ഡീപ്' എന്നൊരു പ്രയോഗം ആംഗലേയത്തിലുണ്ട്. എന്നുവച്ചാൽ ആഴമേറിയ പുഴ ശബ്ദമുണ്ടാക്കി ഒഴുകാറില്ലെന്ന് സാരം. ഒഴുക്കിന്റെ കളകളാരവം കേൾക്കാൻ വല്ല അരുവിയുടെ സമീപത്തോ മറ്റോ വച്ചുപിടിക്കേണ്ടിവരും. പറഞ്ഞുവരുന്നത്, ആഴമേറിയ പുഴപോലെ വളരെ നിശബ്ദമായി, ഒരു അതിഭീമൻ ഇലക്ട്രിക് വാഹന നിർമാതാക്കൾ ഇന്ത്യയിലുണ്ട്. ചൈനീസ് കമ്പനിയായ ബിൽഡ് യുവർ ഡ്രീംസ് അഥവാ ബി.വൈ.ഡി. ഇലോൺ മസ്കിന്റെ ടെസ് ലയെ വരെ പുറന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന സ്ഥാനം കൈയടക്കിയിരിക്കുന്നത് ബി.വൈ.ഡിയാണന്നറിയുമ്പോഴാണ് ഇതിന്റെ വലുപ്പത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നത്.


ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളിലെ മുടിചൂടാമന്നനായ ടാറ്റ പോലും ലോകത്തെ പ്രമുഖ പത്ത് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ ലിസ്റ്റിൽപോലും ഇടംപിടിച്ചിട്ടില്ലെന്നറിയുക. ബി.വൈ.ഡി എത്ര "ഭീകര'നാണെന്ന് ഇതിൽ നിന്ന് ഉൗഹിക്കാം. അഗ്രസീവ് മാർക്കറ്റിങ് സ്ട്രാറ്റജികൾ ഒന്നുമില്ലാതെ, എന്തിനേറെ പരസ്യങ്ങൾ പോലും നൽകാതെയാണ് ഇൗ കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ബി.വൈ.ഡി കാറുകളുടെ വിപന. E6 എന്ന എം.പി.വിക്കും ആറ്റോ 3 എസ്.യു.വിക്കും പിറകെ "സീൽ' എന്ന ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ ആവതരിപ്പിച്ചിരിക്കുകയാണ് ബി.വെ.ഡി. മറ്റു രണ്ട് മുൻ മോഡലുകളും പോലെ റേഞ്ച് തന്നെയയാണ് സീലിന്റെയും മെയിൻ ആകർഷണം. ഫുൾ ചാർജിൽ 650 കി.മീ താണ്ടാം. പൂർണമായും ഇറക്കുമതി വഴിയാണ് സീൽ ഇന്ത്യയിലെത്തുന്നത്. അതുകൊണ്ടു തന്നെ വിലയും കുറച്ചു കൂടുതലാണ്.


എൻട്രി ലെവൽ മോഡലിന് 41 ലക്ഷവും ടോപ് എൻഡിലുള്ള ഒാൾ വീൽ ഡ്രൈവ് കാറിന് 53 ലക്ഷം രൂപയും എക്സ് ഷോറൂം വില വരും. 61.44kWh, 82.56kWh എന്നീ ബാറ്ററി ഒാപ്ഷനുകളിലാണ് സീൽ എത്തുന്നത്. 61.44kWh ബാറ്ററി മോഡൽ 204hp കരുത്തുള്ള മോട്ടോർ വഴി 310Nm ടോർക്കും നൽകുന്നു. റിയർ വീൽ ഡ്രൈവ് മോഡിലുള്ള ഇൗ കാർ 510 കി.മീ റേഞ്ചും നൽകും. 82.56kWh ബാറ്ററി പാക്ക് മോഡൽ റിയർ വീൽ - ഒാൾ വീൽ ഡ്രൈവ് മോഡുകളിൽ ലഭ്യമാണ്.


റിയർ വീൽ ഡ്രൈവ് മോഡൽ 312hpയും രണ്ട് മോട്ടോറോടുകൂടിയ ഒാൾ വീൽ ഡ്രൈവ്, സിരകളെ ത്രസിപ്പിക്കുന്ന 530hp കരുത്തുമായാണ് വരുന്നത്. 670Nm ടോർക്കും ഒാൾ വീൽ ഡ്രൈവിനുണ്ട്. യഥാക്രമം 650 കി.മീ, 580 കി.മീ എന്നിങ്ങനെയാണ് ഇൗ രണ്ട് മോഡലുകളുടെയും റേഞ്ച്. ടോപ് എൻഡ് മോഡൽ സീൽ വെറും മൂന്ന് സെക്കൻഡിൽ 0-100 കി.മീ സ്പീഡ് കൈവരിക്കുമെന്നാണ് ബി.വൈ.ഡി പറയുന്നത്. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെയാണ് ഇൗ മൂന്ന് വേരിയന്റുകൾക്കും നൽകിയിരിക്കുന്ന പേര്. ക്യാംപിങ്ങിനും ഒൗട്ട് ഡോർ ആക്ടിവിറ്റികൾക്കും സഹായകമായ വെഹിക്കിൽ ടു ലോഡ് (V2L) ചാർജിങ് സംവിധാനവുമുണ്ട്. അതായത്, വാഹനത്തിൽ നിന്നുള്ള ചാർജ് ഉപയോഗിച്ച് ചെറിയ ഇലക്ട്രിക് ഉപകരണങ്ങൾ വരെ പ്രവർത്തിപ്പിക്കാമെന്നർഥം.


മെഴ്സിഡസ് സി ക്ളാസിന്റെ വലിപ്പം വരുന്ന മോഡലാണ് സീൽ. ഒറ്റനോട്ടത്തിൽ ഒരു സ്പോർസ് കാർ ഫീലൊക്കെ BYD സീലിന് നൽകാനാവുന്നുണ്ട്. ഓൾ-ഗ്ലാസ് റൂഫ്, ഫ്ലഷ് ഫിറ്റിങ് ഡോർ ഹാൻഡിലുകൾ തുടങ്ങിയവ അതിമനോഹരമാണ്. ചൂടിനെ അകറ്റി നിർത്തുമെന്ന് ബി.വൈ.ഡി പറയുന്നുണ്ടെങ്കിലും ഓൾ-ഗ്ലാസ് റൂഫ് ഇന്ത്യൻ സമ്മറിൽ പണിയാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.


145 mm എന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു ആശങ്ക. ബൂമറാങ് നാല് ആകൃതിയിലുള്ള എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, കണക്ടക് എൽ.ഇ.ഡി ടെയിൽ ലൈറ്റ് എന്നിവ കാറിന് നല്ലൊരു ലുക്ക് സമ്മാനിക്കുന്നത്. 10.25 ഇഞ്ച് ഡ്രൈവർ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും ഉൾപ്പെടെയുള്ളവ ഉള്ളിൽ കാണാം. അറ്റോ 3 എസ്‌.യു.വി പോലെ സീലിന്റെ ഇന്റീരിയറിലും മനോഹാരിതയ്ക്ക് ഒട്ടും കുറവില്ല.


സീറ്റുകൾക്ക് 60:40 സ്പ്ലിറ്റ്- ഫോൾഡിങ് ഫങ്ഷനും ഉണ്ട്. പവർഡ് ടെയിൽഗേറ്റാണ് ഇലക്ട്രിക് സെഡാനിലെ മറ്റൊരു സവിശേഷത. കൂടാതെ അധിക സ്റ്റോറേജിനായി മുന്നിലെ ബോണറ്റിനടിയിൽ 50 ലിറ്റർ ഫ്രങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. മെമ്മറിയുള്ള 8-വേ ഇലക്ട്രോണിക് അഡ്ജസ്റ്റ് സംവിധാനമുള്ള ഡ്രൈവർ സീറ്റ്, ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും കാറിലുണ്ടാവും.


സുരക്ഷയ്ക്ക് 10 എയർബാഗുകൾക്കൊ പ്പം ADAS സംവിധാനവുമുണ്ട്. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ BYD സീൽ ഇലക്ട്രിക്കിന് 5- സ്റ്റാർ സുരക്ഷാ റേറ്റിങും ലഭിച്ചിട്ടുണ്ട്. ഏകദേശം ഇതേ പ്രൈസ് റേഞ്ചിൽ വരുന്ന ഹ്യുണ്ടായിയുടെ അയോണിക് 5, കിയ EV 6, വോൾവോ XC40 റീ ചാർജ് എന്നിവയാണ് സീലിനോട് മുട്ടാൻ ഇവിടെ തയാറെടുത്തരിക്കുന്നവർ. ലോകവ്യാപകമായി ടെസ് ലയുടെ മോഡൽ 3 എന്ന ഇലക്ട്രിക് കാറിന് എതിരാളിയായാണ് ബി.വൈ.ഡിയുടെ "സീൽ' അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  22 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  22 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  22 days ago