HOME
DETAILS

ഖത്തര്‍ ഉപരോധം നീക്കല്‍: സഫലമായത് കുവൈത്ത് രാജാവിന്റെ സ്വപ്നം

  
backup
January 05, 2021 | 11:11 AM

gulf-dispute-kuwait-emir-2020

ദോഹ: മൂന്ന് വര്‍ഷക്കാലം ഗള്‍ഫ് മേഖലയില്‍ കാര്‍മേഘമായി മൂടിക്കിടന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുമ്പോള്‍ കൈയടിക്കേണ്ടത് അന്തരിച്ച കുവൈത്ത് രാജാവ് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്. പിന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമി ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹിനും. അറബ് ലോകത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹാരം കാണാന്‍ എല്ലാ കാലത്തും ഓടിനടന്നിരുന്ന ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്റെ ശ്രമങ്ങളാണ് ഇന്ന് അറബ് ലോകത്തുനിന്നുയരുന്ന ആഹ്ലാദത്തിനും പ്രധാന ഊര്‍ജം.

ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറിനെയും സഊദിയെയും ഒരുമേശയ്ക്കു ചുറ്റും ഇരുത്തിയതിന് പിന്നില്‍ നയതന്ത്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സബാഹിന്റെ ഇടപെടലായിരുന്നു. ആധുനിക കുവൈത്തിന്റെ വിദേശനയത്തിന്റെ ആര്‍ക്കിടെക്റ്റ് എന്നാണ് ഇദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതില്‍ ഏറെ വേദനിച്ചതും സമാധാന ദൂതനായ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ആയിരുന്നു.

2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്നായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ കര- വ്യോമ ഉപരോധം ഏര്‍പ്പെടുത്തി. അന്ന് മുതല്‍ കുവൈത്ത് അമീര്‍ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആഹോരാത്രം പരിശ്രമിക്കുന്നുണ്ടായിരുന്നു.


ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കായി അദ്ദേഹം സഊദിയിലും ഖത്തറിലും യാത്ര ചെയ്തിരുന്നു. പ്രായാധിക്യം മറന്ന് ഒരുദിവസം മണിക്കൂറുകളുടെ ഇടവേളയില്‍ സഊദിയിലേക്കും ഖത്തറിലേക്കും അദ്ദേഹം മാറി മാറിപ്പറന്നു. ഈ അനുരഞ്ജന നീക്കം ലോകം ഏറെ പുകഴ്ത്തിയിരുന്നു. 13 നിര്‍ദേശങ്ങള്‍ ഖത്തര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സഊദി സഖ്യം ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ 13 നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്നത് എല്ലാവര്‍ക്കും അറിയാമെന്ന് അന്ന് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് ഖത്തറിന്റെ പരമാധികാരത്തെ തന്നെ ബാധിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. മാത്രമല്ല പ്രതിസന്ധി തുടങ്ങിയ ശേഷം രണ്ടു തവണ ജി.സി.സി ഉച്ചകോടിക്ക് വേദിയായത് കുവൈത്ത് ആയിരുന്നു. ഇരു ചേരികളും തമ്മിലെ അഭിപ്രായഭിന്നതയും വാക്പോരുകളും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇല്ലാതാക്കിയത് അരബ് രാജ്യങ്ങളിലെ കാരണവര്‍ കൂടിയായ ശെയ്ഖ് സബാഹിന്റെ ഇടപെടല്‍ ആയിരുന്നു. കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിക്കിടെ ഖത്തര്‍ അമീറിനെയും യു.എ.ഇ വിദേശകാര്യ മന്ത്രിയെയും ഇരു വശത്തുമായി ചേര്‍ത്തു നിര്‍ത്തിയ അദ്ദേഹത്തിന്റെ അനുരഞ്ജനനീക്കവും ലോകം ഏറെ ശ്രദ്ധിച്ചിരുന്നു.


ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് വരെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം.
അമേരിക്കയില്‍ ചികിത്സയിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുവൈത്ത് നയതന്ത്ര നീക്കങ്ങള്‍ തുടരുന്നുണ്ടായിരുന്നു. 2020 സെപ്തംബറിലായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ഈ ലേകത്ത് നിന്ന് വിട വങ്ങിയത്.
ഷെയ്ഖ് സബാഹിന്റെ വിയോഗശേഷം പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹും തന്റെ മുന്‍ഗാമിയുടെ നയനിലപാടുകള്‍ പിന്തുടര്‍ന്നു.

സഊദി സഖ്യരാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായും ഖത്തര്‍ അമീറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി നവാഫും അനുരഞ്ജന നീക്കങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവില്‍ ചരിത്രനഗരിയായ അല്‍ ഉലയില്‍ ജി.സി.സി ഉച്ചകോടി ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കുവൈത്ത് അമീര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും ഫോണില്‍ നടത്തിയ സംഭാഷണമാണ് ഉപരോധം അവസാനിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. ഖത്തറും സഊദിയും തമ്മില്‍ ധാരണയിലെത്തിയ അന്തിമ കരാര്‍ നിര്‍ദേശിച്ചതും ഇദ്ദേഹമാണ്. കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് നാസര്‍ മുഹമ്മദ് അസ്വബാഹ് ആണ് വിവരം ലോകത്തേ അറിയിച്ചതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ പരാതിപ്രവാഹം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി രാഷ്ട്രപതി

Kerala
  •  18 minutes ago
No Image

വ്യോമപാത സുരക്ഷ ശക്തമാക്കാന്‍ ഐകാവോ ഫോറം; ഒമാന്‍ വേദിയാകും

oman
  •  18 minutes ago
No Image

യുഎഇയിൽ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പുതിയ നിയമം; പെർമിറ്റ് നിർബന്ധമാക്കി

uae
  •  25 minutes ago
No Image

കേരളത്തിൽ ധോണി തരംഗം; കാര്യവട്ടത്ത് സഞ്ജുവിനൊപ്പം ഇതിഹാസ നായകനും

Cricket
  •  32 minutes ago
No Image

പുതിയ റൂട്ടുമായി ഒമാന്‍ എയര്‍; തായിഫിലേക്ക് നേരിട്ടുളള സര്‍വീസ് ആരംഭിച്ചു

oman
  •  38 minutes ago
No Image

സി.ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Kerala
  •  41 minutes ago
No Image

ഷോപ്പിംഗ് മാളിൽ നിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ മോഷ്ടിച്ച യുവതിക്ക് തടവും പിഴയും വിധിച്ച് ദുബൈ കോടതി; പ്രതിയെ പിടികൂടാൻ സഹായിച്ചത് സിസിടിവി ദൃശ്യങ്ങൾ

uae
  •  an hour ago
No Image

അജിത് പവാറിന്റെ പിൻഗാമിയായി സുനേത്ര പവാർ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു

National
  •  an hour ago
No Image

ജന്മനാട്ടിലെ ആദ്യ പോരാട്ടം; സ്വന്തം മണ്ണിൽ മിന്നി തിളങ്ങാനൊരുങ്ങി സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിന്  പിന്നാലെ സ്വര്‍ണത്തിന് സംഭവിച്ച ചാഞ്ചാട്ടം ഇത്തവണയുമുണ്ടാകുമോ

Business
  •  2 hours ago