HOME
DETAILS

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

  
October 21, 2025 | 11:32 AM

Sandy Cazorla talks about  spanish young player lamine yamal

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. അർജന്റൈൻ ഇതിഹാസ താരമായ ലയണൽ മെസിയുമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും പല താരങ്ങളും പരിശീലകരും യമാലിനെ താരതമ്യം ചെയ്യുന്നുണ്ട്.

ഇപ്പോൾ യമാലിനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യരുതെന്ന് പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ക്ലബ്ബ് റയൽ ഓവീഡോയുടെ ക്യാപ്റ്റനായ സാൻഡി കസോർള. രണ്ട് ഇതിഹാസതാരങ്ങളുടെയും താരതമ്യം മൂലമുള്ള സമ്മർദ്ദങ്ങൾ ഇല്ലാതെ യമാലിന് ഫുട്ബോളിൽ തന്റെ സ്വന്തം കഥയെഴുതാൻ സമയം നൽകണമെന്നാണ് സാൻഡി കസോർള പറഞ്ഞത്.  

"അവനെ മെസിയും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല. ലാമിന് ഫുട്ബോളിൽ തന്റെ സ്വന്തം കഥ എഴുതാനും തന്റെ യൗവനകാലം ആസ്വദിക്കാനും സമയവും അവസരവും നൽകണം'' സാൻഡി കസോർള വിൻ വിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനായി 23 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും 12 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 

അതേസമയം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണെന്ന ചോദ്യത്തിന് മറുപടി  ലാമിൻ യമാൽ മറുപടി നൽകിയിരുന്നു. റൊണാൾഡോയെ മറികടന്ന് ലയണൽ മെസിയെയാണ് യമാൽ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ചത്. ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിലാണ് യമാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 

Spanish youngster Lamine Yamal is one of the best young players in world football. Many players and coaches have compared Yamal to Argentine legends Lionel Messi and Cristiano Ronaldo. Now, Spanish club Real Oviedo captain Sandy Cazorla has said that Yamal should not be compared to Messi and Ronaldo.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു

Kerala
  •  10 days ago
No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  10 days ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  10 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  10 days ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  10 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  10 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  10 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  10 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  10 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  10 days ago