HOME
DETAILS
MAL
സുഡാനില്‍ ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു; ഇന്നലെ സൈന്യം വധിച്ചത് മൂന്ന് പൗരന്മാരെ
backup
January 07 2022 | 03:01 AM
സുഡാന്: സുഡാനില്‍ ജനകീയ പ്രക്ഷോഭം ശക്തി പ്രപിക്കുന്നു. സൈനിക ആസ്ഥാനത്തേക്കുള്ള പ്രധാന തെരുവുകള്‍ അടച്ചിട്ടും സുരക്ഷ ശക്തമാക്കിയിട്ടും ജനരോഷം സുഡാനില്‍ അടങ്ങിയിട്ടില്ല. സൈനിക ഭരണത്തിനെതിരെ ആയിരക്കണക്കിനാളുകളാണ് സുഡാനിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്. ഇന്നലത്തെ പ്രതിഷേധത്തില്‍ മാത്രം സൈന്യം വധിച്ചത് മൂന്ന് സുഡാനി പൗരന്മാരെയാണ്.
തിങ്കളാഴ്ച പ്രധാനമന്ത്രി ഹംഡോക് രാജി വച്ചതിന് ശേഷവും ജനാധിപത്യഭരണം ആവശ്യപ്പെട്ടുള്ള റാലികള്‍ തുടരുകയാണ്. ജനതക്കെതിരെയുള്ള സൈന്യത്തിന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് ഈ മൂന്ന് കൊലപാതകവും. സൈനിക അട്ടിമറിക്ക് ശേഷം 60 പേരെയാണ് ഇതിനോടകം സൈന്യം വധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."