ക്യാപിറ്റോള്‍ ആക്രമണത്തിന് ഒരാണ്ട്; അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട ദിനം
വാഷിങ്ടണ്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍നിന്ന് പുറത്താക്കിയ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് ഒരാണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തില്‍ എത്തുന്നത് തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലാണ് ട്രംപിന്റെ ആഹ്വാന പ്രകാരം കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് പാര്‍ലമെന്റ് മന്ദിരത്തില്‍ അട്ടിമറിശ്രമം നടന്നത്.
2021 ജനുവരി 6 ബുധനാഴ്ച, അമേരിക്കയുടെ ജനാധിപത്യചരിത്രത്തെ സംബന്ധിച്ച് ഒരു കരിദിനമാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ ഇലക്ടറല്‍ വോട്ട് വിജയം സാക്ഷ്യപ്പെടുത്താനായി യു.എസ് ക്യാപിറ്റലില്‍ സംയുക്ത സമ്മേളനം ചേര്‍ന്നതിന് ശേഷമുണ്ടായ കാര്യങ്ങള്‍ ലോക ജനത ഇന്നും മറന്ന് കാണില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല നീക്കങ്ങളും സമ്മര്‍ദങ്ങളും വിഫലമായ ദിനമായിരുന്നു അന്ന്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന വസ്തുത അംഗീകരിക്കാതെ ട്രംപ് അനുകൂലികള്‍ ഭരണസിരാകേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി അതിക്രമിച്ചുകയറി.
കലാപത്തിന് ആഹ്വാനം ചെയ്തതിന് ട്രംപിനെ ഇംപീച്ച് ചെയ്തു. ക്യാപിറ്റോള്‍ അക്രമത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുണ്ടദിനത്തിന്റെ ശേഷിപ്പ് ഈ ഒരാണ്ടിനിപ്പുറവും അമേരിക്കയുടെ ചരിത്രത്തില്‍ മായാതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."