കെ റെയിൽ സമരം യു.ഡി.എഫുമായി സഹകരിക്കുമെന്ന് ഇ.ശ്രീധരൻ
പൊന്നാനി
കെ റെയിലിനെതിരേയുള്ള സമരത്തിൽ യു.ഡി.എഫുമായി സഹകരിക്കാൻ തയാറെന്ന് മെട്രാേമാൻ ഇ ശ്രീധരന്‍. പൊന്നാനിയിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം ശരിയല്ല. ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ കെ റെയില്‍ തന്നെ വേണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ യു.ഡി.എഫുമായി സഹകരിക്കാനും താന്‍ തയാറാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.
സിൽവർ ലൈനിൻ്റെ ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് പറഞ്ഞ ഇ.ശ്രീധരന്‍ ഭീമമായ തുക വേണ്ടിവരുന്ന വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തില്‍ കേന്ദ്രം കെ റെയിലിന് അനുമതി നല്‍കുമെന്ന് കരുതുന്നില്ല. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ താന്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
പദ്ധതിക്ക് പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളും ഹിഡന്‍ അജണ്ടകളും ഉണ്ടെന്നും പറഞ്ഞ ശ്രീധരന്‍ സി.പി.എമ്മിനുള്ളില്‍ തന്നെ പലര്‍ക്കും കെ റെയിലിൽ എതിര്‍പ്പുണ്ടെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."