പക്ഷിപ്പനി: 10 ദിവസം കര്‍ശന നിരീക്ഷണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പക്ഷിപ്പനി സാഹചര്യം മുന്‍ നിര്‍ത്തി ജാഗ്രതയോടെ നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്തു ദിവസം കൂടി കര്‍ശന നിരീക്ഷണം തുടരും.
ഇവിടങ്ങളില്‍നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനും മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. പക്ഷിപ്പനി പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട ധനസഹായ തുകയെ കുറിച്ചും മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്തു.
രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും രണ്ട് മാസത്തിനു മുകളില്‍ പ്രായമുള്ളതിന് 200 രൂപയും ധന സഹായം അനുവദിക്കാനാണ് തീരുമാനം. നശിപ്പിക്കുന്ന ഒരു മുട്ടയ്ക്ക് 5 രൂപ വീതം നല്‍കും.
കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുക. കേരളത്തിനു പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി പടരുകയാണ്. കേരളത്തില്‍നിന്നു പക്ഷികളെ കൊണ്ടു വരുന്നതിന് കര്‍ണാടകയും തമിഴ്‌നാടും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശാടന പക്ഷികളില്‍നിന്നാണ് കേരളത്തില്‍ പക്ഷി പനി പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദേശാടന പക്ഷികളുടെ സാന്നിധ്യമുള്ള എല്ലാ ജില്ലകളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കലകടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ വലിയ അതൃപ്തിയാണ് കര്‍ഷകര്‍ക്ക് ഉള്ളത്. 2016 ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും അത് തീരെ കുറവാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."