സഊദി കമ്പനികൾ ഇനി വിദേശികൾക്ക് നടത്താം, പുതിയ തീരുമാനം വിദേശികൾക്ക് ഏറെ ഗുണം ചെയ്യും
റിയാദ്: സഊദിയിൽ സഊദി കമ്പനികൾ വിദേശികൾക്ക് നടത്താമെന്ന തീരുമാനം കൈകൊണ്ടതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്നാണ് റിപ്പോർട്ടുകൾ. സഊദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ വിദേശികൾക്ക് നടത്തിക്കൊണ്ട് പോകാൻ അനുമതി നൽകുന്നതായ തീരുമാനം പ്രമുഖ സഊദി ദിനപത്രം ഉക്കാദ് ആണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. സഊദി സ്ഥാപനങ്ങൾ വിദേശികൾക്ക് നടത്താൻ അനുമതിയില്ലെന്ന തീരുമാനം പിൻവലിച്ചതയാണ് റിപ്പോർട്ടിൽ പറയുന്നത്.സഊദിയിലെ പ്രവാസ ലോകത്തിനു വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ തീരുമാനമെന്നാണ് കരുതുന്നത്.
ഇതോടെ രാജ്യത്ത് വിദേശികളെ മാനേജർമാരായി നിയമിക്കാമെന്നാണ് കരുതുന്നത്. സഊദി കമ്പനികളിൽ വിദേശികളെ മാനേജർമാരായി നിയമിക്കാൻ പാടില്ലെന്നും, കമ്പനികളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതിന് വിദേശികളെ നിയമാനുസൃത പ്രതിനിധികളായി നിയമിക്കുന്നത് വിലക്കിയും നേരത്തെ ഉത്തരവുണ്ടായിരുന്നു. ഹിജ്‌റ 1426 ൽ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പാലിക്കുന്നത് നിർത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സഊദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മാനേജർമാരായി വിദേശികളെ നിയമിക്കാൻ അനുവദിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടിരുന്നെന്നും ഇതേ കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച കർമ സമിതിയുടെ നിർദേശപ്രകാരം വിദേശികളെ സഊദി കമ്പനി മാനേജർമാരായി നിയമിക്കുന്നതിന് നിയമ തടസ്സമില്ലെന്നാണ് നീതിന്യായ മന്ത്രി ഡോ.വലീദ് അൽ സ്വംആനി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."