സ്വാതന്ത്ര്യ ദിനം ആചരിച്ചു
മടക്കിമല: ഗവ. എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആചരിച്ചു. കോട്ടത്തറ പഞ്ചായത്ത് ആറാംവാര്‍ഡംഗം രശ്മി പ്രദീപ് പതാക ഉയര്‍ത്തുകയും സന്ദേശം നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന്റെ ദൃഷ്യാവിഷ്‌കരണം നടത്തി. പ്രധാനാധ്യാപിക കെ സരസ്വതി, പി.ടി.എ പ്രസിഡന്റ് കെ പ്രഭേഷ്, വികസന സമിതി അംഗങ്ങളായ ഒ.എം ബാലന്‍, അണ്ണന്‍ മടക്കിമല സംസാരിച്ചു. മേരി വര്‍ക്കി, കെ.യു മെര്‍ലിന്‍, രജിത മോഹന്‍, കെ സൗമ്യ, ലുഖ്മാനുല്‍ ഹകീം നേതൃത്വം നല്‍കി. പധുരപലഹാരവും പായസ വിതരണവും നടത്തി.
മേപ്പാടി: പുത്തകൊല്ലി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സെക്രട്ടറി എ.കെ സൈദ് പതാക ഉയര്‍ത്തി. പി.വി കുഞ്ഞിമുഹമ്മദ്, അബ്ദുറസാഖ് മൗലവി, ഉസ്മാന്‍ മൗലവി, അസ്‌ലം, അഖ്ദസ് അലി, എ.കെ അലിമാസ്റ്റര്‍ സംസാരിച്ചു.
മേപ്പാടി: സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാര്‍ഡംഗം ടി ഹംസ പതാക ഉയര്‍ത്തുകയും സന്ദേശം നല്‍കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ഹൈദര്‍ അലി അധ്യക്ഷനായി. എം.പി.ടി.എ പ്രസിഡന്റ് കെ ഷഹീറ, പ്രധാനാധ്യാപകന്‍ കെ.എല്‍ തോമസ്, സ്റ്റാഫ് സെക്രട്ടറി എലിസബത്ത്, സ്‌കൂള്‍ ലീഡര്‍ ആന്‍ സെലന്‍സിയ, അലി, ഷിയ സുബൈര്‍, ഫിദറിബിഷിസ, അയ്യൂബ്ഖാന്‍, അമര്‍നാഥ്, സൂര്യസുരേഷ് സംസാരിച്ചു.
വടുവഞ്ചാല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വടുവഞ്ചാല്‍ യൂനിറ്റിന്റെ കീഴില്‍ സ്വാതന്ത്ര്യദിനം ആചരിച്ചു. പ്രസിഡന്റ് വി.പി ഖാദര്‍ പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് റാഷിദ് വാഫി ചേരമ്പാടി സന്ദേശം നല്‍കി. മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരിഹരന്‍, വാര്‍ഡംഗം ജോളി സ്‌കറിയ, യൂനിയന്‍ സെക്രട്ടറി പി.ആര്‍ സജിത്, മഹല്ല് സെക്രട്ടറി എം.സി മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."