പ്രതിഷേധക്കാരല്ല; അവര്‍ തീവ്രവാദികള്‍
വാഷിങ്ടണ്‍: യു.എസ് കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമം ഒരുതരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കഴിഞ്ഞ ദിവസം അരങ്ങേറിയത് പോലൊരു സംഭവം കറുത്ത വംശജരാണ് നടത്തിയിരുന്നതെങ്കില്‍ ഇങ്ങനെ ആയിരുന്നോ നേരിടുകയെന്നും അദ്ദേഹം ചോദിച്ചു.
അക്രമം ആരംഭിച്ച് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ എന്റെ പേരക്കുട്ടി ഫിന്നഗന്‍ ബൈഡനില്‍ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു. ലിങ്കണ് സ്മാരകത്തിന്റെ പടികളില്‍ കറുത്ത വംശജരുടെ പ്രതിഷേധത്തെ സായുധരായ സൈന്യം നേരിടുന്ന ചിത്രമായിരുന്നു അത്.
ഇന്നലെ പ്രതിഷേധിച്ചവര്‍ ഒരുകൂട്ടം ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രതിഷേധക്കാരായിരുന്നുവെങ്കില് കാപിറ്റോളിനെ ആക്രമിച്ച ഗുണ്ടാസംഘത്തോട് പെരുമാറിയത് പോലെയല്ല അവരോട് പെരുമാറുക. അത് നമുക്കെല്ലാവര്‍ക്കും അറിയാം.ഇത് അസ്വീകാര്യമാണ്. അമേരിക്കന്‍ ജനത ഇത് വ്യക്തമായ കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- ബൈഡന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."