രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഉടന്‍ കൊവിഡ് വാക്‌സിന്‍: കേന്ദ്രം
ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും കൊവിഡ് വാക്്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. വാക്‌സിന്‍ വിതരണ പദ്ധതിയുടെ മുഴുവന്‍ കാര്യങ്ങളും രാജ്യത്തെ ജനങ്ങളെ അതത് സമയത്ത് അറിയിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യമെമ്പാടും നടന്ന ഡ്രൈ റണ്ണിന് മേല്‍നോട്ടം വഹിക്കാന്‍ ചെന്നൈയിലെത്തിയതായിരുന്നു മന്ത്രി. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെങ്കിലും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ വൈകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കാലത്ത് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ വെറും 18,139 പേര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടെത്തിയത്. രോഗമുക്തി നിരക്ക് 96.39 ശതമാനമായി ഉയര്‍ന്നു. 5,639 രോഗമുക്തരുമായി കേരളം ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."