ഭൂനികുതി; കര്‍ഷകരുടെ സിറ്റിങ് നാളെ
കല്‍പ്പറ്റ: നിയോജക മണ്ഡലത്തിലെ ഭൂനികുതി സ്വീകരിക്കാത്ത കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശനിയാഴ്ച കല്‍പ്പറ്റയില്‍ സിറ്റിങ് നടത്തുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ പത്തിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് കര്‍ഷകരുടെ സിറ്റിങ് നടക്കുക. കലക്ടര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സിറ്റിങില്‍ കര്‍ഷകര്‍ കൈവശമുള്ള രേഖകളുമായി എത്തണമെന്നും എം.എല്‍.എ അറിയിച്ചു.
മണ്ഡലത്തിലെ 18 വില്ലേജുകളിലായി 10,000 കൈവശ കൃഷിക്കാരുടെ ഭൂനികുതിയാണ് നിലവില്‍ സ്വീകരിക്കാത്തത്. ഇതുമൂലം കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. കോട്ടപ്പടി, മൂപ്പൈനാട്, കുന്നത്തിടവക തുടങ്ങിയ വില്ലേജുകളിലാണ് പ്രശ്‌നം രൂക്ഷമായുള്ളത്. നികുതി സ്വീകരിക്കാന്‍ തടസമില്ലെന്നറിയിച്ച പ്രദേശങ്ങളില്‍ പോലും നികുതി അടക്കാന്‍ കഴിയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ റവന്യു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യും.
ഇതിനായി ഓരേ വില്ലേജുകള്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കുമെന്നും എം.എല്‍.എ പറഞ്ഞു. പരമാവധി പ്രശ്‌നങ്ങള്‍ ഈ സിറ്റിങില്‍ തീര്‍പ്പ് കല്‍പ്പിക്കും. ഹരിസണ്‍മലയാളം കമ്പനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പാട്ടത്തിനെടുത്ത ഭൂമി മറുപാട്ടം നല്‍കുന്നത് അംഗീകരിക്കില്ല. എച്ച്.എം.എല്‍ ഭൂമിയാണെന്ന പേരില്‍ കൈവശ കര്‍ഷകര്‍ക്ക് നികുതി സ്വീകരിക്കാത്തത് പരിഹരിക്കാനുള്ള നീക്കം ഉണ്ടാവുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."