സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന് തുടരും
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനന് തുടരും. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായ എസ് കെ സജീഷ്, കെ.എം സച്ചിന് ദേവ് എം.എല്‍.എ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ജനാധിപത്യ മഹിള അസോസിയേഷന് നേതാവ് ദീപ തുടങ്ങി 15 പേരാണ് ഇത്തവണ ജില്ലാ കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങള്‍. 12 പേരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നത്.
ജില്ലാ സെക്രട്ടറി പഥത്തില്‍ മൂന്നാം തവണയാണ് പി. മോഹനനെത്തുന്നത്. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ അദ്ദേഹത്തെ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് സി.പി.എം നേതൃത്വം ആദ്യമായി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കമ്മിറ്റിയില്‍ 15 പേര് പുതുമുഖങ്ങളും 5 പേര് വനിതകളുമാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു.
കെ എം രാധാകൃഷ്ണന്, ഇസ്മയില്‍ കുറുമ്പൊയില്‍, എം പി ഷിബു, ടി പി ഗോപാലന് മാസ്റ്റര്‍, കെ കെ സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെ എം സച്ചിന് ദേവ്, എ എം റഷീദ്, എസ് കെ സജീഷ്, കെ വി ലേഖ, എല്‍ രമേശന് , ഡി ദീപ, ടി രാധാ ഗോപി, കെ ബാബു എന്നിവരാണ് പുതുമുഖങ്ങള്‍.
കെ കെ ലതിക, കാനത്തില്‍ ജമില, കെ പുഷ്പജ, കെ വി ലേഖ, ഡി ദീപ എന്നിവരാണ് വനിതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."