സമസ്‌ത ഇസ്‌ലാമിക് സെന്‍റർ ദമാം സെൻട്രൽ കമ്മറ്റിക്ക് പുതിയ നേതൃത്വം
ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്‍റര്‍ ദമാം സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. ഹോളിഡേയ്‌സ് ഓഡിറ്റോറിയത്തിലും, ഓൺലൈൻ വഴിയും സംയുക്തമായി നടന്ന കൗൺസിൽ യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൗൺസിൽ യോഗം സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ഉബൈദുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. ആക്ടിങ് പ്രസിഡന്‍റ് സക്കരിയ ഫൈസി പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. സിക്രട്ടറി അശ്റഫ് അശ്റഫി കരിമ്പ വാര്‍ഷിക റിപ്പോര്‍ട്ടും ജനറല്‍ സിക്രട്ടറി മഹീന്‍ വിഴിഞ്ഞം വരവ് ചിലവ് റിപ്പോർട്ടും മൊയ്തീൻ പട്ടാമ്പി ഓഡിറ്റിംഗ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റാഫി ഹുദവി റിട്ടേണിങ് ഓഫീസറും ശിഹാബ് ബാഖവി നിരീക്ഷകനുമായിരുന്നു. ദേശീയ ജന: സെക്രട്ടറി അലവികുട്ടി ഒളവട്ടൂർ, ദേശീയ വർകിങ് സെക്രട്ടറി അബൂ ജിര്‍ഫാസ് മൗലവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മഹീന്‍ വിഴിഞ്ഞം സ്വാഗതവും മൻസൂർ ഹുദവി നന്ദിയും പറഞ്ഞു.
പ്രധാന ഭാരവാഹികൾ: ഫവാസ് ഹുദവി പട്ടിക്കാട് (ചെയര്‍മാന്‍), സവാദ് ഫൈസി വര്‍ക്കല (പ്രസിഡന്റ്), അഹമ്മദ് മന്‍സൂര്‍ ഹുദവി കാസര്‍ഗോഡ് (ജന: സിക്രട്ടറി), അബൂയാസീന്‍ ചളിങ്ങാട് (വര്‍ക്കിംഗ് സിക്രട്ടറി), മജീദ് മാസ്റ്റര്‍ വാണിയമ്പലം (ഓര്‍ഗ: സെക്രട്ടറി), ഉമ്മര്‍ സാഹിബ് വളപ്പില്‍ (ട്രഷറര്‍). അബൂ ജിര്‍ഫാസ് മൗലവി, ബഷീര്‍ പാങ്ങ്,നാസർ വയനാട്, ഹംസ ഹാജി മണ്ണാര്‍ക്കാട്, മുസ്തഫ നന്തി എന്നിവർ ഉപദേശക സമ്മിതി അംഗങ്ങളാണ്. സഹ ഭാരവാഹികൾ: ഇബ്രാഹിം ഓമശ്ശേരി, മാഹീന്‍ വിഴിഞ്ഞം, മാനാഫ് ഹാജി കണ്ണൂര്‍ (വൈസ് ചെയര്‍മാൻമാർ). മുഹമ്മദ് മുസ്തഫ ദാരിമി നിലമ്പൂര്‍, അഷറഫ് അശ്റഫി കരിമ്പ, സുബൈർ അൻവരി (വൈസ് പ്രസിഡന്റുമാർ). ഇസ്ഹാഖലി കോഡൂര്‍, നൂറുദ്ധീന്‍ തിരൂര്‍, അബ്ദുല്‍ ഗഫൂര്‍ പയോട്ട (സിക്രട്ടറിമാർ).
വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും പ്രഖ്യാപിച്ചു. വിഖായ ചെയർമാൻ: നൗഷാദ് ദാരിമി, കൺവീനർ: റാഫി പട്ടാമ്പി, ദഅവ (ആത്മീയ വിങ്) ചെയർമാൻ: മുസ്തഫ ദാരിമി, കൺവീനർ: റഊഫ് മുസ്‌ലിയാർ, ടാലന്റ്സ് വിങ് ചെയർമാൻ: ഷബീറലി മണ്ണാർക്കാട്, കൺവീനർ: ബാസിത് പട്ടാമ്പി, റിലീഫ് വിങ് ചെയർമാൻ: കരീം പഴുന്നാന, കൺവീനർ: നജ്മുദ്ധീൻ മാസ്റ്റർ, എജ്യൂ വിങ് ചെയർമാൻ: മുജീബ് കൊളത്തൂർ, കൺവീനർ: മൊയ്‌തീൻ മാസ്റ്റർ, ഫാമിലി വിങ് ചെയർമാൻ: ബഷീർ പാങ്. കൺവീനർ: മാഹിൻ വിഴിഞ്ഞം, ടീനേജ് വിങ് ചെയർമാൻ: മജീദ് വാഫി, കൺവീനർ: ജലീൽ ഹുദവി, ടൂർ വിങ് ചെയർമാൻ: മനാഫ് ഹാജി കാലടി, കൺവീനർ: ഹാരിസ് പടുപ്പിൽ, മദ്‌റസ ചെയർമാൻ: അബ്ദുറഹിമാൻ പൂനൂർ, കൺവീനർ: മുനീർ കൊടുവള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."