സമസ്‌ത ഇസ്‌ലാമിക് സെന്റർ റാബിക് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു
ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ റാബിക് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. സമസ്തയുടെ പ്രവാസി പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെൻറർ “അണിചേരാം ഈ സംഘശക്തിയിൽ” എന്ന പേരിൽ ദേശീയതലത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് കാംപയിൻ അടിസ്ഥാനമാക്കിയാണ് റാബിക് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്. ഹംസ ഫൈസി കാളികാവിന്റെ അധ്യക്ഷതയിൽ കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലീം പുല്ലാളൂർ കണക്ക ഹംസ എൻ ഐ റ്റി എന്നിവർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി നേതാക്കളായ അബൂബക്കർ ദാരിമി ആലംപാടി, സലീം നിസാമി ജിദ്ദ എന്നിവർ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: ചെയർമാൻ: സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, വൈസ് ചെയർമാൻമാർ: അബ്ദുൽകരീം പോത്തുകല്ല്, അബ്ദുൽഗഫൂർ ചേലേമ്പ്ര, നിസാം വെട്ടത്തൂർ. പ്രസിഡണ്ട്: അബ്ദുൽസലീം പുല്ലാളൂർ, വൈസ് പ്രസിഡണ്ട് ഹംസ ഫൈസി കാളികാവ്, അബ്ദുൽഖാദർ പാങ്ങ്, സക്കീർ നടുത്തൊടി. ജനറൽ സെക്രട്ടറി: വീരാൻകുട്ടി ഒറ്റപ്പാലം, വർക്കിങ് സെക്രട്ടറി: ഹംസ എൻഐടി മുക്കം, ഓർഗനൈസിങ് സെക്രട്ടറി: ഫഹദ് മലപ്പുറം, ജോയിൻ സെക്രട്ടറിമാർ: നിസാം വിളയിൽ, അബ്ദുൽഗഫൂർ പള്ളിയാളി, ആരിഫ് വെട്ടം കുലൈസ്. ട്രഷറർ: മൊയ്തുപ്പ മേൽമുറി
അഡ്വൈസർ ബോർഡ് അംഗങ്ങൾ: മുഹമ്മദലി മുസ്‌ലിയാർ കിലയ്യ, അബ്ദുൽ റഊഫ് വിളയിൽ, അബൂബക്കർ മുസ്‌ലിയാർ സുലൈബ്, അബ്ദുറഹീം തങ്ങൾ, അബ്ദുൽ അസീസ് മണ്ണാർക്കാട് ഖുലൈസ്. സബ് കമ്മിറ്റികൾ ചെയർമാൻ കൺവീനർ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വിഖായ: അബ്ദുൽഹാഫിസ് ഒളമതിൽ ഷംസീർ മമ്പാട്, ദഅ്‌വ വിങ്: മുസ്തഫ ദാരിമി ഒറവംപുറം, അഷ്കർഅലി ഫൈസി മാളിയേക്കൽ, ടാലൻറ് വിങ്ങ് സർഗലയം: അബ്ദുൽഅസീസ് കണ്ണൂർ, ശരീഫ് ഫൈസി മേലാറ്റൂർ, റിലീഫ് സഹചാരി: മുസ്തഫ വലിയപറമ്പ്, മൂസകുട്ടി വാഴയൂർ, എജ്യൂ വിങ്: ഫിറോസ് കാസർകോട്, റഫീഖ് ഫറോക്ക്, മീഡിയ വിങ് : സലാഹുദ്ധീൻ വാഫി വെണ്ണക്കോട്, തൗഹാദ് മേൽമുറി, ഫാമിലി വിംഗ്: അബ്ദുൽഗഫൂർ ചേലേമ്പ്ര , ഹിഷാം മേലാറ്റൂർ സുലൈഫ്, ടീനേജ് വിങ്: അസ്ഹർ കാടപ്പടി , മുഹമ്മദ് റിയാസ് വണ്ടൂർ, ടൂർ സിയാറ: അബ്ദുൽനാസർ ഫറോക്ക്, സലാഹുദ്ദീൻ വിളയിൽ, മദ്രസ: അബ്ദുൽഖാദർ പാങ്ങ്, ഹംസ എൻഐടി മുക്കം.
സലീം മണ്ണാർക്കാട് ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി അബ്ദുൽസലീം പുല്ലാളൂർ സ്വാഗതവും പുതിയ ജന.സെക്രട്ടറി വീരാൻകുട്ടി ഒറ്റപ്പാലം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."