HOME
DETAILS

യു.പി: ബി.ജെ.പിയിൽനിന്ന് എസ്.പിയിലേക്ക് 'മാർച്ച് ' രാജിവച്ച രണ്ടു മന്ത്രിമാരും അഞ്ച് എം.എൽ.എമാരും എസ്.പിയിൽ ചേർന്നു

  
backup
January 14, 2022 | 7:23 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%b8


ലഖ്‌നൗ
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് മന്ത്രിസഭയിൽനിന്നു രാജിവച്ച സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയും സമാജ്‌വാദി പാർട്ടി (എസ്.പി) യിൽ ചേർന്നു. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു യു.പി മുൻ മന്ത്രിമാരുടെ പാർട്ടി പ്രവേശനം. ഇവർക്കൊപ്പം രാജിവച്ച ബി.ജെ.പി എം.എൽ.എമാരായ റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശക്യ, ഭഗവതി സാഗർ എന്നിവരും ബി.ജെ.പിയെ പിന്തുണച്ചിരുന്ന അപ്‌നാ ദൾ പാർട്ടിയിലെ ചൗധരി അമർ സിങ്ങും എസ്.പിയിൽ ചേർന്നു.
ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്ന മുൻ മന്ത്രിമാർ ഒ.ബി.സി വിഭാഗത്തിലെ നേതാക്കളാണ്. അതേസമയം, കഴിഞ്ഞ ദിവസം രിജിവച്ച മന്ത്രി ധാരാ സിങ് ചൗഹാൻ എസ്.പിയിൽ ചേർന്നിട്ടില്ല. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ ബി.ജെ.പി തെറ്റായ വഴിയിൽ നയിക്കുകയാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഇപ്പോൾ താൻ ആ ബന്ധം ഉപേക്ഷിച്ച് മുക്തനായെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
നേരത്തെ, മായാവതിയുടെ ബി.എസ്.പിയിലെ അംഗമായിരുന്നു മൗര്യ. ചൊവ്വാഴ്ചയാണ് മൗര്യ യു.പി മന്ത്രിസഭയിൽനിന്നു രാജിവച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് ബി.ജെ.പി മൗനം പുലർത്തുന്നുവെന്നാരോപിച്ചായിരുന്നു ഇത്. തന്റെ രാജി ബി.ജെ.പിയിൽ ഭൂചലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ മൂന്നു ദിവസത്തിനകം രണ്ടു മന്ത്രിമാർ ഉൾപ്പെടെ 10 എം.എൽ.എമാരാണ് ബി.ജെ.പി വിട്ടത്. മൗര്യക്കൊപ്പം തന്നെ ഭഗവതി സാഗർ, ബ്രിജേഷ് പ്രജാപതി, റൗഷൻ ലാൽ വർമ എന്നിവരും രാജിവച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രി ധാരാ സിങ് ചൗഹാനും എം.എൽ.എമാരായ അവതാർ സിങ് ബന്ദാനയും രാഷ്ട്രീയ ലോക് ദളിൽ ചേരുമെന്നാണ് സൂചന. വ്യാഴാഴ്ച ധരം സിങ് സൈനിക്കൊപ്പം രാജിവച്ച എം.എൽ.എമാരായ വിനയ് ശക്യ, മുകേഷ് വർമ, ബാലാ അവസ്തി എന്നിവർ അമർ സിങ്ങിന്റെ അപ്‌നാ ദളിൽ ചേരാനാണ് നീക്കം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  3 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  3 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  3 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  3 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  3 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  3 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  3 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  3 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  3 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  3 days ago