HOME
DETAILS

മൂന്നാഴ്ച്ച മുമ്പ് നാട്ടിൽ നിന്നും തിരിച്ചെത്തിയ മലയാളി സഊദിയിൽ മരണപ്പെട്ടു

  
backup
January 12 2021 | 19:01 PM

death-in-hafar-alabathin-120121

      ദമാം: ഹൃദയാഘാതം മൂലം ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കിഴക്കൻ സഊദിയിൽ മരണപ്പെട്ടു. മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീൻബി ദമ്പതികളുടെ മകൻ അബ്ദുൽ റഹ് മാൻ (62) ആണ് ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടത്. ഇവിടെ നിന്നും ഇരുന്നൂറ് കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്ത് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ത്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      ഇരുപത് ദിവസം മുമ്പാണ് നാട്ടിൽ ലീവിന് പോയി വന്നത്. ഭാര്യ: ആബിദ ബീവി, മക്കൾ: അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ. ഹഫർ അൽ ബാത്തിൻ സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കം ചെയ്യുന്നതിന് നിയമസഹായം നൽകാനായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago