എസ്. ആര്.പിയുടെ ചൈനീസ് പ്രണയത്തിനെതിരേ വി.ഡി സതീശന്; വിമര്‍ശനവുമായി സി.പി.എം പാറശാല ഏരിയാ കമ്മിറ്റിയും
തിരുവനന്തപുരം: സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന് പിള്ളയുടെ ചൈനീസ് അനുകൂല നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെയും കേരളത്തിലെയും പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നു സതീശന് ചോദിച്ചു. ചൈനയില്‍ മഴ പെയ്താല്‍ ഇവിടെ കുട പിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെന്നത് പണ്ടേ ഉള്ള ആക്ഷേമാണ്. അതിന് അടിവരയിടുന്ന നിലപാടാണ് എസ് രാമചന്ദ്രന് പിള്ള സ്വീകരിച്ചിരിക്കുന്നതെന്നാണ് സതീശന്റെ കുറ്റപ്പെടുത്തല്‍.
സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലാണ് എസ്.ആര്.പി ചൈനാ അനുകൂല പ്രസംഗം നടത്തിയത്. ഇതിനെതിരേയാണ് സതീശനും സി.പി.എം പാറശാല ഏരിയാ കമ്മിറ്റിയും രംഗത്തെത്തിയിരിക്കുന്നത്.
ചൈനക്കെതിരെ ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നോക്കുമ്പോള്‍ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്നാണ് ഏരിയാ കമ്മിറ്റിയുടെ ചോദ്യം. കാലാവസ്ഥ വ്യതിയാനത്തില്‍ വില്ലന്‍ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നും വിമര്‍ശിക്കുന്നു.
ചൈനയുമായി അതിര്‍ത്തിയില്‍ നിരന്തരം സംഘര്‍ഷമാണ്. അരുണാചല്‍ പ്രദേശില്‍ ചൈനീസ് കയ്യേറ്റം നടന്നിരിക്കുകയാണ്. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്പര്യത്തിന് അപ്പുറത്തേക്ക് ചൈനീസ് താല്പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.എം നീക്കം പ്രതിഷേധാര്‍ഹമാണ്. സതീശന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."