HOME
DETAILS
MAL
ആര്.എസ്.എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ കേസെടുത്ത് പൊലിസ്
backup
January 16 2022 | 02:01 AM
കണ്ണൂര്‍: കണ്ണൂരില്‍ ആര്.എസ്.എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ പൊലിസ് നടപടി. വല്സന് തില്ലങ്കേരിക്കെതിരായ പോസ്റ്റുകളാണ് നടപടിക്കാധാരം. തൊണ്ണൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു. മലപ്പുറത്തും ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരില്‍ ചിലര്‍ റിമാന്‍ഡില്‍. പലരുടേയും ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തു. ആരുടേയും പരാതിയിലല്ല കേസെടുത്തിരിക്കുന്നത്. സൈബര്‍ വിങ് തന്നെ പോസ്റ്റുകള്‍ കണ്ടെത്തി കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."