ഒമാനില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കി സുല്‍ത്താന്‍ ഹൈത്തം
മസ്കത്ത്: ഒമാനില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉറപ്പുനല്‍കി സുല്‍ത്താന്‍ ഹൈത്തം നിയമങ്ങള്‍ പരിഷ്കരിച്ചു. നിയമ വിധേയമായും വ്യകതികളുടെ സ്വകാര്യ ജീവിതന്റെ പവിത്രയ്ക്ക് കോട്ടം തട്ടാത്ത രീതിയിലും അഭിപ്രായങ്ങള്‍ എഴുത്തുകളിലൂടെയോ പ്രസംഗങ്ങളിലൂടെയോ പ്രകടിപ്പിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു.
നിയമ വിധേയമായും ധാര്‍മിക മൂല്യങ്ങള്‍ തെറ്റിക്കാതെയുമുള്ള മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാനും അതില്‍ പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ടാവും. പുതിയ നിയമ പ്രകാരം കത്ത്, ഫോണ്‍, ടെലഗ്രാഫ് തുടങ്ങിയ മാധ്യമങ്ങലിലൂടെയുള്ള ആശയവിനിമയങ്ങളുടെ സുരക്ഷയും ഉറപ്പുനല്‍കുന്നുണ്ട്.
50 വര്‍ഷത്തോളം രാജ്യഭരിച്ച സുത്താല്‍ ഖാബൂസ് അന്തരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുല്‍ത്താന്‍ ഹൈത്തം അധികാരം ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."