HOME
DETAILS

മരണത്തിൻ്റെ വ്യാപാരികളാണ് സി.പി.എം: രൂക്ഷ വിമർശനവുമായി കെ.സുധാകരൻ

  
backup
January 18 2022 | 17:01 PM

covid-kerala-5
തിരുനവനന്തപുരം: കൊവിഡ് വ്യാപനം വർധിച്ചതിന് കാരണം സി.പി.എമ്മെന്ന് രൂക്ഷ വിമർശനുമായി കെ. സുധാകരൻ. സിപിഎമ്മിൻ്റെ ഭരണകൂട അനാസ്ഥ കാരണം കേരളം കോവിഡ് തരംഗത്തിൽ മുങ്ങുകയാണ്.മുഖ്യമന്ത്രിയ്ക്ക് അമേരിക്കയിൽ ചികിത്സ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ല. സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിഞ്ഞ് കാശു വാങ്ങുന്നു. ആരോഗ്യ വകുപ്പ് നോക്കുകുത്തിയെ പോലെ നിന്ന് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്.
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്. അതിൻ്റെ ഫലമായി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പിണറായി വിജയൻ്റെ കഴിവുകെട്ട ഭരണം വീണ്ടും സഹിക്കേണ്ട ദുരവസ്ഥ മലയാളികൾക്കുണ്ടായി.
തിരഞ്ഞെടുപ്പിന് മുമ്പ് സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലൻമാരായി നടിച്ച സിപിഎം ഇപ്പോൾ കോവിഡ് വ്യാപിപ്പിക്കാൻ മുന്നിൽ നിൽക്കുകയാണ്. കേരള സർക്കാർ കോവിഡ് പ്രതിരോധത്തിൽ അടിമുടി പരാജയപ്പെട്ടിട്ടും തിരുവാതിരകളിയും ഗാനമേളയും പാർട്ടി സമ്മേളനങ്ങളും ഒക്കെയായി കോവിഡ് പടർത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സിപിഎം.
പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോൺഗ്രസിനെ സിപിഎം മാതൃകയാക്കണം. കോവിഡ് പടർന്നാൽ സർക്കാരിൻ്റെ അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിയുമെന്ന് സിപിഎം വ്യാമോഹിക്കേണ്ട.
മരണവ്യാപാരികളായി തുടരാൻ തീരുമാനിച്ചാൽ ജനം സിപിഎമ്മിനെ തെരുവിൽ നേരിടുന്ന കാലം അതിവിദൂരമല്ലെന്നും കെ. സുധാകരൻ ഫേസ്ബുക്കിൻ കുറിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  10 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  10 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  10 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  10 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago