HOME
DETAILS
MAL
മുസ്ലിം ലീഗ് പൊതുപരിപാടികൾ മാറ്റിവച്ചു
backup
January 19 2022 | 06:01 AM
കോഴിക്കോട്
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജനുവരി 27ലെ കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പൊതുപരിപാടികൾ മാറ്റിവച്ചതായി സംസ്ഥാന ആക്ടിങ് സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികൾ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം നടത്തണമെന്നും അദ്ദേഹം നിർദേശം നൽകി.
കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിഞ്ഞ കാലങ്ങളിലെ പോലെ ലീഗ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം. ആരോഗ്യ രംഗത്തെ സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."