കൊവിഡ് വാക്‌സിനേഷന്‍: ഡല്‍ഹിയില്‍ 52പേര്‍ക്ക് പാര്‍ശ്വ ഫലം, ഒരാളുടെ നില ഗുരുതരം, രാജ്യത്ത് ഇതുവരെ സ്വീകരിച്ചത് ഒന്നരലക്ഷത്തിലേറെ ആളുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരില്‍ 52 പേര്‍ പാര്‍ശ്വഫലം കാണിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണ സമയത്ത് നേരിട്ട ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെ തരണം ചെയ്തു എന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കുന്നു. ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സ്വാഭാവികമാണെന്നാണ് അധികൃതരുടെ നിഗമനം.
കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ഇന്നലെ 1,65,714 പേരാണ് രാജ്യത്ത് കുത്തിവെപ്പെടുത്തത്. വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷം പേരായിരുന്നു ഇന്ത്യയുടെ ടാര്‍ഗറ്റ്. എന്നാല്‍ 1,65,714 പേരാണ് ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്തത് യു.പിയിലാണ്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കുത്തിവെപ്പ് എടുത്തവര്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ അനുഭവപ്പെട്ടതായി നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഡല്‍ഹിയിലെ സംഭവത്തിന് കാരണം സാങ്കേതിക തകരാറുകള്‍ ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും, ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കണമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."