HOME
DETAILS
MAL
'ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല, തന്റെ വിവാഹം മാറ്റിവയ്ക്കുന്നു'; ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ
backup
January 23 2022 | 05:01 AM
വെല്ലിങ്ടണ്‍: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ .
'ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവര്‍ക്കൊപ്പം ഞാനും ചേരുന്നു.ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നുവെന്നും എന്നും ജസീന്ദ പറഞ്ഞു.
പൂര്‍ണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാന്‍ ജസീന്ദ തീരുമാനിക്കുകയായിരുന്നു.
ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ വരന്.യസ്സുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."