നെയ്യാര്‍മേള; കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
നെയ്യാറ്റിന്‍കര: നെയ്യാര്‍ മേളയോടനുബന്ധിച്ച് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 20ന് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി അണ്ടര്‍-17, അണ്ടര്‍-19 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ഹൈജംപ്, ലോങ്ജംപ്, ഷോട്ട്പുട്ട്, 4 ഃ100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം താഴെ പറയുന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഓഫിസ്, അമ്മന്‍ കോവിലിന് എതിര്‍വശം, ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ നെയ്യാറ്റിന്‍കര. നെയ്യാര്‍ മേളയോടനുബന്ധിച്ച് 20 , 21 തിയതികളില്‍ നെയ്യാറ്റിന്‍കര ജെ.ബി.എസില്‍ കലാമത്സരങ്ങളും 27ന് ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ രചനാ മത്സരങ്ങളും നടക്കും. വിശദ വിവരങ്ങള്‍ക്ക്: 9447015575, 9447461118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."