അനുമോദിച്ചു
ജിദ്ദ: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ (IISJ ) മാനേജിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫോസ ജിദ്ദ അംഗവും സാമൂഹിക പ്രവർത്തകനുമായ ജസീം അബു മുഹമ്മദിനെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ ജിദ്ദ ചാപ്റ്റർ അനുമോദിച്ചു. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പൂർവ വിദ്യാർത്ഥിയും മലപ്പുറം കോണോമ്പാറ സ്വദേശി കൂടിയായ ജസീം ഗോദ്‌റെജ് ജിസിസി റീജിയണൽ ഡിറക്ടറായി ജോലി ചെയ്‌തു വരികയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ നന്മക്കുമായി കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാൻ ഈ അംഗീകാരം അവസരമൊരുക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മേലേവീട്ടിൽ അധ്യക്ഷത വഹിച്ചു. ബഷീർ അംബലവന്‍, സി. എച്. ബഷീർ, അഷ്‌റഫ് കോമു, നാസര്‍ ഫറോക്ക്, റസാഖ് മാസ്റ്റർ, സലാം ചാലിയം, ഇഖ്ബാല്‍ സി കെ പള്ളിക്കല്‍, കെ.എം. മുഹമ്മദ് ഹനീഫ, ഹാരിസ് തൂണിച്ചേരി, മൊയ്‌തു പാളയാട്ട്, സാലിഹ് കാവോട്ട് എന്നിവർ സംസാരിച്ചു. ജനൽ സെക്രട്ടറി സാഹിദ് കൊയപ്പത്തൊടി സ്വാഗതവും ലിയാഖത്ത് കോട്ട നന്ദിയും പറഞ്ഞു. ഫോസ ജിദ്ദയുടെ അനുമോദന സർട്ടിഫിക്കറ്റ് പ്രസിഡന്റ് അഷ്‌റഫ് മേലേവീട്ടിൽ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."