HOME
DETAILS
MAL
പരിയാരത്ത് സ്പോട്ട് അഡ്മിഷന്
backup
August 18 2016 | 18:08 PM
അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍കോളജ്) കീഴിലുള്ള നഴ്സിങ് സ്കൂളില്‍ 2016-17 അധ്യയന വര്‍ഷത്തെ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സില്‍ ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. നാളെ രാവിലെ 11ന് നടക്കുന്ന സ്പോട്ട് അഡ്മിഷനിലൂടെയാണു പ്രവേശനം.
40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണമെന്നതാണു യോഗ്യത. പ്രവേശനത്തിനു യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നു രാവിലെ 11നു പരിയാരം നഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓഫിസില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0497 2882140.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."