HOME
DETAILS
MAL
ദിലീപിന്റെ അറസ്റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷന്; ജാമ്യാ ഹരജി നാളെ രാവിലെ 11ന് പരിഗണിക്കും
backup
January 28 2022 | 11:01 AM
കൊച്ചി: നടിയെ ആക്രമിച്ചകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേത്തേക്ക് മാറ്റി. നാളെ രാവിലെ 11നാണ് ഹരജി പരിഗണിക്കുക. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നും അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിക്കുമെന്നും കോടതി അറിയിക്കുകയായിരുന്നു. ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. പ്രോസിക്യൂഷന് വാദം കേട്ട ശേഷം ദിലീപിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെളിവായ ഫോണ്‍ എന്തുകൊണ്ട് കൈമാറുന്നില്ല?ഫോണ്‍ കോടതി നിര്‍ദേശിച്ചിട്ടും നല്കാതിരിക്കുന്നതിന് കാരണമെന്താണ്? തുടങ്ങിയ നിചോദ്യങ്ങളും കോടതി ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."