കാളികാവ് സി.എച്ച്.സിയില്‍ 700 രോഗികള്‍ക്ക് മരുന്നു കൊടുക്കാന്‍ ഒരു ഫാര്‍മസിസ്റ്റ്; ഡോക്ടര്‍മാരും കുറവ്
കാളികാവ്: മലയോരത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. മലവാരത്തോട് ചോര്‍ന്നുള്ള പ്രദേശങ്ങളിലാണു പനി പടരുന്നത്. കാളികാവ് സാമൂഹികാരോഗ്യകേന്ദ്രം രോഗികളുടെ തിരക്കു കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. 700 ല്‍ ഏറെ പേരാണു ദിവസവും ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്. പരിശോധന കഴിഞ്ഞു മരുന്നു കൂടി വാങ്ങി വൈകുന്നേരത്തോടെ മാത്രമാണു തിരക്കു കാരണം രോഗികള്‍ക്കു മടങ്ങാന്‍ കഴിയുന്നത്.
അഞ്ചു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ആശുപത്രിയിയില്‍ പല ദിവസങ്ങളിലും രണ്ടു പേര്‍ മാത്രമാണു ഡ്യൂട്ടിയിലുണ്ടാവുക. ഒരു വനിതാ ഡോക്ടര്‍ ഹജ്ജ് ഡ്യൂട്ടിയിലും മറ്റു രണ്ടു പേര്‍ പ്രവര്‍ത്തന പുനഃക്രമീകരണത്തിലൂടെ മറ്റു ആശുപത്രികളിലേക്കും മാറ്റി നിയമിച്ചതാണ് ജനങ്ങള്‍ക്ക് ദുരിതമായത്. മെഡിക്കല്‍ ഓഫിസര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്ത് പോവുക കൂടി ചെയ്താല്‍ അവശേഷിക്കുന്ന ഒരു ഡോക്ടര്‍ മാത്രമാണ് ഒ.പി യിലെത്തുന്നവരേയും കിടത്തിച്ചികിത്സയിലുള്ളവരേയും പരിശോധിക്കുന്നത്.
28 പേരെ കിടത്തിച്ചികത്സിക്കാനുള്ള സൗകര്യമാണ് കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലുള്ളത്. പകര്‍ച്ചപ്പനി പടര്‍ന്നതോടെ 60 പേരെ വരെ കിടത്തി ചികിത്സിക്കുന്നുണ്ട്. വരാന്തയില്‍ ഉള്‍പ്പെടെ രോഗികളെ കിടത്തിയിട്ടുണ്ട്. ചികിത്സ പൂര്‍ത്തിക്കിയാല്‍ തന്നെ മരുന്ന് ലഭിക്കാനും പ്രയാസമാണ്. ഇത്രയും പേര്‍ക്കു മരുന്നു നല്‍കാനുള്ളത് ഒരു ഫാര്‍മസിസ്റ്റ് മാത്രമാണ്.
പരിശോധനയ്ക്കു ശേഷം മൂന്ന് മണിക്കൂറിലേറെ മരുന്നിന് വരിയില്‍ നില്‍ക്കണം. ചികിത്സ തേടി പെട്ടന്ന് മടങ്ങണമെന്ന് കണക്ക് കൂട്ടിയെത്തുവര്‍ കുടുങ്ങുകയാണ്. ഭക്ഷണത്തിനുള്ള പണം പോലും കരുതാതെ വരുന്നവര്‍ വരി നിന്നു കുഴഞ്ഞു വീഴുന്നതു പതിവാണ്. ഡോക്ടര്‍മാരുടേയും ഫാര്‍മസിസ്റ്റിന്റെയും കുറവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."