ജൈവ കൃഷിക്ക് തുടക്കം കുറിച്ച് ക്ലബ് പ്രവര്‍ത്തകരുടെ കര്‍ഷക ദിനാചരണം
എടവണ്ണപ്പാറ: കര്‍ഷക ദിനത്തിന്റെ ഭാഗമായി ജൈവ കൃഷിക്കു തുടക്കം കുറിച്ച് എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ് പ്രവര്‍ത്തകര്‍. പുതുതലമുറയില്‍ കൃഷിയെ പരിചയപ്പെടുത്തുകയും വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം. പി.കെ നൗഷാദ്, നവാസ് ശരീഫ്, അബ്ദുല്‍ ജബ്ബാര്‍, അസദുള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷിക്കു തുടക്കമായത്. ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകരായ ഇല്ലതൊടി വേലുകുട്ടി ,എം.പി സുലൈമാന്‍, ചോയി, മാറാടി അലി, കെ.എം റസാഖ് മാസ്റ്റര്‍, എം.എ കരീം മൗലവി, പി.കെ കമാല്‍ എന്നിവരെയും ചീക്കോട് പഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട അമീനെയും ക്ലബ് പ്രവര്‍ത്തകര്‍ ആദരിച്ചു. ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.കെ നൗഷാദ് അധ്യക്ഷനായി .ചീക്കോട് കൃഷി ഓഫിസര്‍ ബാബു സക്കീര്‍ മുഖ്യപ്രഭാഷണം നടത്തി . കെ.വി അസീസ്, അഷ്‌റഫ് മാസ്റ്റര്‍, കെ.ഇ അഷ്‌റഫ് , നവാസ് ശരീഫ് , അസീസ് മാറാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."