പ്രവാസി ക്വാറന്റൈൻ സര്‍ക്കാര്‍ നയം വിവേചനം: കെ എം.സി.സി പ്രവര്‍ത്തക സംഗമം
അൽഖോബാർ: മൂന്നു ഡോസ് വാക്സിനും രണ്ടിലേറെ ആര്‍ടി പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് അടക്കം അന്താരാഷ്ട്ര കൊവിഡ് പ്രോട്ടോകോളുകള്‍ മുഴുവനും പാലിച്ചു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്വാറന്റൈൻ നയം കടുത്ത വിവേചനമാണെന്ന് നോര്‍ത്ത് അൽഖോബാർ ഏരിയാ കെ എം.സി.സി പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. പ്രവാസികളെ രോഗവാഹകാരായി കാണുന്ന നയം എത്രയും വേഗം തിരുത്തി മനുഷ്യത്വ പരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
ഹബീബ് ബാലുശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം അൽഖോബാർ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സഊദി കെ.എം.സി.സി സെക്രട്ടേറിയേറ്റ് അംഗം സുലൈമാന്‍ കൂലെരി, സലാം ഹാജി കുറ്റിക്കാട്ടൂര്‍, നജീബ് ചീക്കിലോട്, ഇസ്മായില്‍ പുള്ളാട്ട്, ലുബൈദ് ഒളവണ്ണ, മുഹമ്മദ് പുതുക്കുടി, ഷമീര്‍ ബാലുശ്ശേരി, ഫരീദ് കുന്നത്ത്, റിയാസ് കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അൽഖോബാർ കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ പുതുതായി രൂപീകരിച്ച നോര്‍ത്ത് അൽഖോബാർ ഏരിയാ കമ്മിറ്റി ഭാരവാഹികളായി ഷാജി ഇബ്രാഹിം വേങ്ങേരി (പ്രസിഡണ്ട്), മുഹമ്മദ് ആക്കോട്, ബഷീര്‍ എ ആര്‍ നഗര്‍ (വൈസ്പ്രസിഡണ്ട്മാര്‍), ഷാഫി വാണിയമ്പലം (ജനറല്‍ സെക്രട്ടറി), ശിഹാബ് കൂത്ത്പറമ്പ്, സാജിര്‍ പയ്യന്നൂര്‍ (സെക്രട്ടറിമാര്‍), ഇസ്മായില്‍ തിരൂര്‍ (ട്രഷറര്‍), അബ്ദുസ്സലാം ഹാജി കുറ്റിക്കാട്ടൂര്‍ (ചീഫ് അഡ്വൈസര്‍) ,ഒ പി ഹബീബ് ബാലുശ്ശേരി (അഡ്വൈസര്‍), അന്‍സാര്‍ കോതമംഗലം, ഉനൈസ് തിരൂര്‍, നൌഷാദ് പാലക്കാട്, സുബൈര്‍ തിരൂര്‍, മുഹമ്മദ് നസീല്‍ അരീക്കോട് (പ്രവര്‍ത്തക സമിതിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഫൈസല്‍ കൊടുമ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഫി വാണിയമ്പലം സ്വാഗതവും ഇസ്മായില്‍ തിരൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."