മ്യാന്മറില് വീണ്ടും സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉൾപ്പെടെ തടങ്കലിൽ
നൈപിറ്റൊ: മ്യാന്മറില് വീണ്ടും പട്ടാള അട്ടിമറി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും ഉള്‍പ്പെടെയുള്ളവർ തടങ്കലിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണില്‍ ഉൾപ്പെടെ മൊബൈല്‍ സേവനം സേവനം റദ്ദാക്കി. മ്യാന്മറില് പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി.
തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. സൈനിക നടപടിയോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന്
നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എൻഎൽഡി) വക്താവ് മായോ ന്യൂന്ത് ആവശ്യപ്പെട്ടു. യാങ്കോണിലും നൈപിറ്റോയിലും സൈന്യം തെരുവുകളിൽ ഇറങ്ങിയിട്ടുണ്ട്. പാർട്ടിയുടെ കേന്ദ്ര എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗമായ ഹാൻ താർ മൈന്റിനെയും സൈന്യം തടങ്കലിലാക്കിയിട്ടുണ്ട്.
നവംബര്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍ നേട്ടമുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് സൂചി ഭരണകൂടത്തിന് യു.എൻ നേരത്തെ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."