ഐ.എസ് തലവനെ വധിച്ചെന്ന് അമേരിക്ക
വാഷിങ്ടണ്‍ ഡി.സി: ഐ.എസ് തലവന്‍ അബു ഇബ്‌റാഹിം അല്‍ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തില്‍ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ രാത്രി എന്റെ നിര്‍ദ്ദേശപ്രകാരം യു.എസ് സൈനികര്‍ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവന്‍ അബു ഇബ്‌റാഹിം അല്‍ ഹാഷിമിയെ യുദ്ധക്കളത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. സായുധ സേനയുടെ ധീരതയ്ക്ക് നന്ദി' എന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്.
ഇതില്‍ പങ്കെടുത്ത യു.എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും ബൈഡന്‍ അറിയിച്ചു.
Last night at my direction, U.S. military forces successfully undertook a counterterrorism operation. Thanks to the bravery of our Armed Forces, we have removed from the battlefield Abu Ibrahim al-Hashimi al-Qurayshi — the leader of ISIS.
— President Biden (@POTUS) February 3, 2022
https://t.co/lsYQHE9lR9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."