കാവ്യ സമന്വയം നടന്നു
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാനായിരുന്ന ഒ.എന്‍.വിക്ക് കലാമണ്ഡലം പ്രണാമമര്‍പ്പിക്കുന്ന ദ്വിദിന പരിപാടിക്ക് തുടക്കം. ഇന്നലെ കൂത്തമ്പലത്തില്‍ വെച്ച് കവി മധുസൂതനന്‍ നായര്‍ ഒ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, വേണു ശങ്കര്‍, ശ്രീഹരി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഒ.എന്‍.വി കവിതകളുടെ കാവ്യ സമന്വയവും അരങ്ങേറി.
രജിസ്ട്രാര്‍ ഡോ: കെ.കെ സുന്ദരേശന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഇന്ന് രാവിലെ 10 ന് നിളാ ക്യാംപസില്‍ വെച്ച് ഒ.എന്‍.വി കവിതകളിലെ വിവിധ പ്രമേയങ്ങളെ കുറിച്ചുള്ള സെമിനാര്‍ ഉണ്ടാകും. തുടര്‍ന്ന് ഒ.എന്‍.വി കവിതകളെ ആസ്പദമാക്കി ദൃശ്യാവിഷ്‌കാരം നടക്കും. സ്മൃതി ലഹരി എന്ന കവിത വിന്ദുജ മേനോന്‍ പറയന്‍ തുള്ളലായും, ഭൂമിക്കൊരു ചരമഗീതം എന്ന കവിത കലാമണ്ഡലം എം.എ നൃത്ത വിദ്യാര്‍ഥികള്‍ നൃത്തശില്‍പമായും അരങ്ങിലെത്തിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."