HOME
DETAILS

വിലക്ക് ലംഘിച്ച്‌ ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത്; ആയിരങ്ങള്‍ പങ്കെടുത്തു

  
backup
February 05 2021 | 14:02 PM

despite-the-up-government-not-allowing-the-mahapanchayat-at-shamli-latest

ഷാമില്‍: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ മഹാ പഞ്ചായത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള യു.പി സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് മഹാ പഞ്ചായത്തില്‍ ആയിരങ്ങള്‍ സംഘടിച്ചു.

ഡല്‍ഹിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഷാംലിയിലെ മഹാപഞ്ചായത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.കര്‍ഷകര്‍ യോഗം ചേരാതിരിക്കാന്‍ ഫെബ്രുവരി 4 മുതല്‍ ഏപ്രില്‍ 3 വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരുന്നു.

ഷാംലിയിലെ ഭൈന്‍സ്വാള്‍ ഗ്രാമത്തിലെ കര്‍ഷകര്‍ക്കെതിരായ കറുത്ത കാര്‍ഷിക നിയമങ്ങള്‍ക്കും സര്‍ക്കാര്‍ അതിക്രമങ്ങള്‍ക്കും എതിരെ ഇന്ന് രാഷ്ട്രീയ ലോക്ദള്‍ സംഘടിപ്പിച്ച കിസാന്‍ പഞ്ചായത്തില്‍ ധാരാളം കര്‍ഷകര്‍ പങ്കെടുത്തു. രാഷ്ട്രീയ ലോക് ദാല്‍ ട്വീറ്റ് ചെയ്തു.

https://twitter.com/RLDparty/status/1357682541075918848

https://twitter.com/alok_pandey/status/1357620454454870017

അധികൃതരുടെ നിര്‍ദ്ദേശം തങ്ങളെ പിന്തിരിപ്പിക്കാന്‍ പോകുന്നില്ലെന്ന് സംഘാടകരായ രാഷ്ട്രീയ ലോക്ദള്‍ വ്യക്തമാക്കി. പൊലിസിന് വേണമെങ്കില്‍ വെടിവെക്കുകയോ ജയിലടയ്ക്കുകയോ ചെയ്യാമെന്നും പക്ഷേ തങ്ങള്‍ തീരുമാനിച്ച പരിപാടി മാറ്റില്ലെന്നും റോഹ്ത പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  21 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  21 days ago