ശബരിമലയില്‍ പ്രധാനം ജനങ്ങളുടെ അഭിപ്രായം; സി.പി.എം നിലപാട് മാറ്റി എസ്. രാമചന്ദ്രന് പിള്ള
തിരുവനന്തപുരം: ശബരിമലയില്‍ സി.പി.എം നിലപാട് മാറ്റുന്നുവെന്ന സൂചന നല്കി കൂടുതല്‍ പ്രതികരണങ്ങള്‍. ശബരിമല വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍, ജനങ്ങളുടെ വികാരമാണ് പ്രധാനമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു.
വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത് ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള പൊതുവീക്ഷണമാണ്. എല്ലാ കാലത്തും പ്രായോഗികമാണത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ വൈരുധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്തതാണെന്നും എസ്.ആര്.പി പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ശബരിമല വിഷയമായി കൊണ്ടുവരാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമം തുടങ്ങുന്നതിനിടെയാണ് സി.പി.എമ്മില്‍ പ്രമുഖ നേതാക്കളുടെ പ്രതികരണം വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."