കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു; പിന്നില്‍ ലഹരി റാക്കറ്റ്; പ്രതികള്‍ പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു
കൊച്ചി: കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികള്‍ പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചതായും പരാതി. സംഭവത്തില്‍ കാറോടിച്ച യുവാക്കള്‍ക്കെതിരെ പോക്‌സോ കേസെടുത്തു. എരൂര്‍ സ്വദേശി ജിത്തു, തൃപ്പുണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അപകടമുണ്ടായ കാറില്‍ രണ്ട് വിദ്യാര്‍ഥിനികളും ഉണ്ടായിരുന്നു. അപകടത്തിന് ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ ലൈംഗികമായി യുവാക്കള്‍ ചൂഷണം ചെയ്തതായി മൊഴി നല്‍കിയത്. മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു ലൈംഗിക ചൂഷണം.
യുവാക്കള്‍ മയക്കുമരുന്ന് ലഹരിയില്‍ കാര്‍ ഓടിച്ചതുകൊണ്ടാണ് അപകടത്തിലേക്കു വഴിവെച്ചത്. കാര്‍ പരിശോധിച്ചപ്പോള്‍ എം.ഡി.എം.എ, കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്.
മയക്കുമരുന്ന് കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കലൂരിലായിരുന്നു വാഹനാപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."