ഗൗരിയമ്മയുടെ ജീവിതം അഭ്രപാളിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ വനിതാമന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആര് ഗൗരിയമ്മയുടെ ജീവിതം ഡോക്യുമെന്ററി ആകുന്നു. ഗൗരി-ദ അയണ്‍ ലേഡി എന്നപേരില്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ.പി ജയരാജന് നിര്‍വഹിച്ചു.
ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന്, നിയമസഭാ സെക്രട്ടറി പി.ജയലക്ഷ്മി, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത്, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം.വി ഗോവിന്ദന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബിന്നി ഇമ്മട്ടി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിക്കുന്നത് റിനീഷ് തിരുവള്ളൂര്‍ ആണ്.
ഗൗരിയമ്മയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ ആവിഷ്കരിക്കുന്ന ഡോക്യുമെന്ററിയില്‍ അവരുടെ സമര പോരാട്ടങ്ങള്‍ പ്രമുഖര്‍ അനുസ്മരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."