HOME
DETAILS

സമൂഹമാധ്യമത്തിലൂടെ വിവാദത്തിന് തിരികൊളുത്തി ചെയർമാൻ ; കെ.എസ്.ഇ.ബിയിൽ സർക്കാരിന് ഷോക്ക്

  
backup
February 15 2022 | 20:02 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be


ചെയർമാനെ മാറ്റണമെന്ന് സി.ഐ.ടി.യു
അതൃപ്തി അറിയിച്ച് എം.എം മണിയും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി അശോകും സി.ഐ.ടി.യു നേതൃത്വത്തിലുള്ള യൂനിയനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ചെയർമാൻ അധികാര ദുർവിനിയോഗം നടത്തി കെ.എസ്.ഇ.ബിക്ക് സാമ്പത്തിക ദുർവ്യയമുണ്ടാക്കുന്നുവെന്നാരോപിച്ച് ഇടതു യൂനിയനുകൾ കഴിഞ്ഞ ദിവസം പട്ടത്തെ വൈദ്യുതിഭവൻ ആസ്ഥാനത്ത് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചിരുന്നു. ചെയർമാൻ അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതു യൂനിയനുകളാണ് അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയതെന്ന് കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പേജിലൂടെ ചെയർമാൻ തിരിച്ചടിച്ചതോടെയാണ് വിവാദം തുടങ്ങിയത്. മുൻ മന്ത്രി എം.എം മണിയും നിലവിലത്തെ മന്ത്രി കെ. കൃഷ്ണൻകുട്ടിയും പരസ്യമായി പ്രതികരിച്ചതോടെ വിവാദത്തിന് ആക്കം കൂടി.എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂനിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാൻ സമൂഹമാധ്യമ പേജിൽ പ്രധാന ആക്ഷേപം ഉന്നയിച്ചത്. എന്നാൽ ചെയർമാന്റെ ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയമെന്നാണ് ഇടത് യൂനിയൻ നേതാക്കളുടെ പ്രതികരണം. രാഷ്ട്രീയ താൽപര്യമുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് ഓഫിസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചെയർമാൻ സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു സി.പി.എം നേതൃത്വത്തെ സമീപിച്ചു. എം.എം മണിയും തന്റെ അതൃപ്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചിട്ടുണ്ട്.അതേസമയം, ചെയർമാന്റെ കുറിപ്പിൽ അന്വേഷണം നടത്താനും സമരം ചെയ്യുന്ന കെ.എസ്.ഇ.ബി സംഘടനകളുമായി ചർച്ച ചെയ്യാനും സർക്കാർ തീരുമാനിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഔദ്യോഗിക വസതിയിലാണ് ചർച്ച. ഊർജ വകുപ്പ് സെക്രട്ടറിയായിരിക്കും അശോകിന്റെ കുറിപ്പിൽ അന്വേഷണം നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago