'ആര്.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക്' പ്രതിഷേധവുമായി പ്രതിപക്ഷം; നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. 'ആര്.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക്' വിളിയോടെയാണ് പ്രതിപക്ഷം സഭയിലെത്തിയ ഗവര്‍ണറെ വരവേറ്റത്. പ്രസംഗം വായിച്ചുതുടങ്ങിയതും പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി. പ്രതിപക്ഷം സഭാകവാടത്തിന് പുറത്ത് പ്രതിഷേധം തുടരുകയാണ്.
പൊതുഭരണ സെക്രട്ടറിയുടെ തല തളികയില്‍ വെച്ച് നല്കി. സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റപ്പെടുത്തി. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്ക്കുന്നു. എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കും ഗവര്‍ണര്‍ കൂട്ടു നില്ക്കുന്നു. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവര്‍ണറും കബളിപ്പിച്ചു. ഗവര്‍ണര്‍ സംഘ്പരിവാര്‍ ഏജന്റെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാറും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം തുടക്കത്തിലേ ആരോപിച്ചിരുന്നു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന്, പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ എതിര്‍ത്ത് ഗവര്‍ണര്‍ക്ക് കത്തെഴുതിയ പൊതുഭരണ സെക്രട്ടറിയെ സ്ഥലംമാറ്റിയാണ് സര്‍ക്കാര്‍ അനുനയിപ്പിച്ചത്. ഇതോടെയാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."