'ഇത് നാസികളുടെ ജര്‍മനി!; രാമക്ഷേത്രത്തിന് സംഭാവന നല്‍കിയവരുടെ വീടുകള്‍ ആര്‍.എസ്.എസുകാര്‍ മാര്‍ക്ക് ചെയ്യുന്നു'-കുമാരസ്വാമി
ബംഗളൂരു: രാമക്ഷേത്രത്തിന് സംഭാവന നല്‍കിയവരുടെ വീടുകള്‍ ആര്‍.എസ്.എസുകാര്‍ മാര്‍ക്ക് ചെയ്യുന്നുവെന്ന കുരുതര ആരോപണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമായ നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജര്‍മ്മനിയില്‍ നാസി പാര്‍ട്ടി രൂപം കൊണ്ട സമയത്തു തന്നെയാണ് ഇന്ത്യയില്‍ ആര്‍.എസ്.എസ് രൂപീകരിച്ചതെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു. നാസികളുടേത് പോലെ ആര്‍,എസ്.എസും ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ആര്‍.എസ്.എസ് ഇക്കാര്യം നിഷേധിച്ചു.
It appears that those collecting donations for the construction of Ram Mandir have been separately marking the houses of those who paid money and those who did not. This is similar to what Nazis did in Germany during the regime of Hitler when lakhs of people lost their lives..
— H D Kumaraswamy (@hd_kumaraswamy) February 15, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."