കൊറോണ എന്ന് അവസാനിക്കും?; കുവൈത്ത് ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന ഞെട്ടിപ്പിക്കുന്നത്
കുവൈത് സിറ്റി: കൊറോണ എന്ന് അവസാനിക്കുമെന്നതിനെ കുറിച്ച് കുവൈത്ത് ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന ഏറെ ചർച്ചയാകുന്നു. വൈറസ് എന്ന് നീങ്ങുമെന്നതിനെ കുറിച്ച് പലരും പലവിധത്തിലുള്ള പ്രസ്‌താവനകൾ നടത്തുന്നുണ്ടെങ്കിലും കുവൈത് മന്ത്രി ഇന്ന് നടത്തിയ പ്രസ്താവനയാണ് ഏറെ ചർച്ചയാകുന്നത്. കൊറോണ വൈറസ് ലോകാവസാനം വരെ നീണ്ടു നിൽക്കുമെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ: ബാസിൽ അൽ സ്വബാഹ് പറഞ്ഞത്. കൊവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന കുവൈത് നാഷണൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് മാധ്യമങ്ങൾ ഏറെ ചർച്ചയാക്കിയിട്ടുണ്ട് ഇദ്ദേഹത്തിന്റെ പ്രസ്‌താവന.
അതേസമയം, വാക്‌സിൻ എടുക്കുക മാത്രമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗമെന്നും 130 രാജ്യങ്ങൾക്ക് ഇത് വരെ വാക്‌സിൻ ലഭ്യമാകുക പോലും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിദഃ വൈറസ് വ്യാപിക്കുന്നതായാണ് കണക്കുകളെന്നും സർക്കാർ പ്രഖ്യാപിച്ച പ്രതിരോധ നടപടികൾ കർശനമായി പാലിച്ചില്ലെങ്കിൽ ലോക് ഡൗൺ നിർബന്ധമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."