ബി.ജെ.പി വിരുദ്ധ നീക്കം സജീവം; ഉദ്ധവിനേയും പവാറിനേയും കണ്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ഫലം ഉടന്‍ വ്യക്തമാകുമെന്ന് ചന്ദ്രശേഖര്‍ റാവു പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചന്ദ്രശേഖര്‍ റാവു കൂട്ടിച്ചേര്‍ത്തു. രാജ്യം നരകത്തിലേക്ക് പോയാലും ചിലര്‍ അവരുടെ അജണ്ടകള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ ബദല്‍ മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഉദ്ധവിനേയും എന്‍.സി.പി നേതാവ് ശരത് പവാറിനേയും കാണാനായി മുംബൈയിലെത്തിയ ചന്ദ്രശേഖര റാവു ചര്‍ച്ചകള്‍ തുടരുമെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."