മുഖ്യമന്ത്രിക്കെതിരേ തുറന്നടിച്ച് ഇ.ശ്രീധരന്; ഏകാധിപതി എല്ലാം നശിപ്പിച്ചു; ഒരു മന്ത്രിയെയും ഒന്നും ചെയ്യാനനുവദിക്കുന്നില്ല, ജനങ്ങള്‍ക്കിടയില്‍ മോശം ഇമേജ്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് മെട്രോമാന് ഇ. ശ്രീധരന്. പിണറായി വിജയന് കഴിവുകെട്ട മുഖ്യമന്ത്രിയാണെന്നും പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ഇ.ശ്രീധരന് തുറന്നടിച്ചു. അദ്ദേഹം ഏകാധിപതിയാണ്. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ഇ.ശ്രീധരന് വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കമില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും വികാരം അദ്ദേഹത്തിനറിയില്ല. സി.പി.എമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം അഭിപ്രായമാണുള്ളത്. ഫിഷറീസ് അഴിമതി അതീവ ഗൗരവമുള്ളതും അപകടകരവുമാണ്. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്യമില്ല. അതുകൊണ്ട് മന്ത്രിമാര്‍ക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇ.ശ്രീധരന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."