HOME
DETAILS

തിരിച്ചു വായിച്ചാലും മറിച്ചു വായിച്ചാലും 22022022

  
backup
February 22 2022 | 07:02 AM

science-todays-date-february-22-2022-is-special-heres-why-2022

ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. എന്താണെന്നറിയില്ലേ. ഇടക്കുള്ള വരയും കുറിയുമൊക്കെ ഒന്നു മാറ്റിപ്പിടിച്ചാല്‍ തിരിച്ചു വായിച്ചാലും മറിച്ചു വായിച്ചാലും ഒരുപോലെ. 22022022.

ഇത്തരം സംഖ്യകള്‍ക്ക് ഒരു ചെല്ലപ്പേരുമുണ്ട്. ഇരുദിശകളിലേക്കും വായിച്ചാല്‍ മാറ്റമില്ലാത്ത സംഖ്യകളാണ് ഇരുദിശ സംഖ്യകള്‍ (പാലിന്‍ഡ്രോം).

വ്യത്യസ്ത ദിശയില്‍നിന്ന് നോക്കിയാലും ഒരേ അര്‍ഥത്തില്‍ 22022022നെ വായിക്കാനാകുമെന്നതും പ്രത്യകതയാണ്. ഇതിനെ ആംബിഗ്രാം എന്നുവിളിക്കുന്നു. അതായത് കണ്ണാടിയില്‍ നോക്കിയാല്‍ കാണുന്നതും (ഡിജിറ്റല്‍ സ്‌റ്റൈലില്‍) ഒരുപോലെ. സാധാരണ നിലക്ക് കണ്ണാടിയില്‍ വാക്കുകങ്ങള്‍ തലതിരിഞ്ഞല്ലേ കാണുക. വായിക്കാനും സാധിക്കില്ല. ഏതായാലും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഇത്തരം തീയതി ഇനി വരണമെങ്കില്‍ കാലങ്ങള്‍ കാത്തിരിക്കണം.

പാലിന്‍ഡ്രോം
ഇരുദിശകളിലേക്കും വായിച്ചാല്‍ മാറ്റമില്ലാത്ത സംഖ്യകളാണ് പാലിന്‍ഡ്രോം. 373, 4554, 14941 തുടങ്ങിയവയെല്ലാം ഇരുദിശ സംഖ്യകളാണ്. ഇങ്ങനെ ഇരുദിശകളിലേക്കും വായിക്കാവുന്ന വാക്കുകളുമുണ്ട്. madam, malayalam, racecar തുടങ്ങിയവ ഉദാഹരണം. 100നും 200നും ഇടയില്‍ 10 ഇരുദിശ സംഖ്യകളുണ്ട്. 101,111, 121, 131, 141, 151, 161, 171, 181,191 ഇവയാണ് സംഖ്യകള്‍. ചില സംഖ്യകളുടെ വര്‍ഗങ്ങള്‍ ഇരുദിശ സംഖ്യകളാണെന്നു കാണാം.

അംബിഗ്രാം
വ്യത്യസ്ത ദിശയില്‍ നിന്ന് നോക്കിയാല്‍ ഒരേ അര്‍ഥം ലഭിക്കുന്ന രീതിയില്‍ വാക്കുകള്‍ കലാരൂപത്തില്‍ എഴുതുന്നതിനെ അംബിഗ്രാം എന്ന് പറയും. 1969ല്‍ ഫ്രഞ്ച് വംശജനായ അമേരിക്കന്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ റെയ്മണ്ട് ലോവി ഇംഗ്ലീഷില്‍ എഴുതിയ ന്യൂ മാന്‍ (NEW MAN) അംബിഗ്രാം ഇപ്പോഴും ഉപയോഗിച്ചുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago