കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ല, പൊള്ളലേറ്റത് കുന്തിരിക്കം വീണ്; ഒളിവിലല്ലെന്ന് ആന്റണി ടിജിന്
കൊച്ചി: തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിക്ക് പരുക്കേറ്റ കേസില്‍ താന്‍ നിരപരാധിയാണെന്ന് ആന്റണി ടിജിന്. കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ല, പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നാണ്.
സ്പൈഡര്മാന് കളിക്കിടെ കുഞ്ഞിന്റെ കൈ ഒടിഞ്ഞു. കുട്ടി കരയാത്തതിനാല്‍ അറിഞ്ഞില്ലെന്നും ടിജിന് പറയുന്നു. കുട്ടിയെ രണ്ടുതവണ ആശുപത്രിയിലെത്തിച്ചതും താന്‍ തന്നെയാണെന്നും സത്യം കുട്ടി പറയുമെന്നും കൊച്ചിവിട്ടു പോയിട്ടില്ലെന്നും ആന്റണി ടിജിന് പറയുന്നു.
കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന് ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. ആന്റണിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തുടക്കത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ളാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളെ അടക്കം ചോദ്യം ചെയ്യാനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."