HOME
DETAILS

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം; മലയാളികള്‍ ഉള്‍പ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

  
backup
February 22 2021 | 20:02 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96

ജിദ്ദ: സഊദിയിൽ സ്വകാര്യ വിദ്യാഭ്യാസ രംഗത്തു കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവും. സഊദിയില്‍ സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വിവിധ ജോലികള്‍ സഊദികള്‍ക്കു മാത്രമാക്കാന്‍ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ രാജ്യത്ത് പുരോഗമിച്ചുവരികയാണ്.

നിലവിൽ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. മലയാളികള്‍ ഉള്‍പ്പെടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം പ്രവാസികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്.മൊത്തം 2,72,000 ജീവനക്കാരാണുള്ളത്. ഇതില്‍ 87,000 പേരാണ് വിദേശികള്‍. സ്വകാര്യമേഖലയില്‍ 6144 വിദ്യാലയങ്ങളാണുള്ളത്. 1800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ഈ മേഖലയില്‍ ചെലവഴിക്കുന്നത്. സ്വകാര്യ മേഖലയിലെ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഈയിടെയാണ് നിര്‍ദേശം നല്‍കിയത്.മിനിമം വേതനം നടപ്പാക്കുന്നതോടെ ബിരുദധാരികളായ സ്വദേശികളെ ധാരാളമായി ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ, സഊദിയിൽ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം മനുഷ്യവിഭവ- സാമൂഹ്യവികസന മന്ത്രാലയം തീരുമാനിച്ചിരുന്നു. റസ്റ്ററന്റുകള്‍, കഫേകള്‍, മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കൂടുതല്‍ സ്വകാര്യമേഖലകളില്‍ സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മനുഷ്യവിഭവ- സാമൂഹ്യവികസന വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജിഹി പറഞ്ഞിരുന്നു. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ഇവിടങ്ങളിലെ ഏതൊക്കെ ജോലികളാണ് സ്വകാര്യ വിദ്യാഭ്യാസ രംഗത്തു കൂടി സ്വദേശിവൽക്കരണം ദികള്‍ക്ക് മാത്രമാക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago
No Image

നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ 'തെളിമ' പദ്ധതി 

Kerala
  •  a month ago
No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago