ഹരിപ്പാട് വീടിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞുവീണ് തൊഴിലാളി മരിച്ചു
ഹരിപ്പാട്: വീടിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് പുനര്‍നിര്‍മാണം നടത്തിയ വീടിന്റെ കോണ്‍ക്രീറ്റിന് ശേഷം തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം.
മുട്ടം കോട്ടയ്ക്കകം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സാര്‍ ആണ് മരിച്ചത്.
പള്ളിപ്പാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോട്ടയ്ക്കകം കടാംപള്ളി വീട്ടില്‍ പ്രസന്നന് നായരുടെ വീടിന്റെ പുനര്‍നിര്‍മാണത്തിനിടെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
വീടിന്റെ മുകള്‍നിലയിലെ ഷെയ്ഡിന്റ തട്ട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് പാളി ശരീരത്തേയ്ക്ക് തകര്‍ന്ന് വീഴുകയായിരുന്നു.
അരമണിക്കൂറോളം കോണ്‍ക്രീറ്റ് പാളിക്കിടയില്‍ കുടുങ്ങിക്കിടന്ന അന്‍സാറിനെ കൂടെ ജോലി ചെയ്തിരുന്നവര്‍ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്‍ന്ന് ഹരിപ്പാട് നിന്നും ഫയര്‍ഫോഴ്സ് എത്തി മൃതദേഹം താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."