ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു- വെളിപ്പെടുത്തലുമായി വി.മുരളീധരന്‍
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന ഇടപാടില്‍ വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അമേരിക്കന്‍ കമ്പനിയായ ഇം.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയതിനുശേഷം നാലുമാസം കഴിഞ്ഞിട്ടാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരന്‍ പറഞ്ഞു.
കമ്പനിയുടെ ആധികാരികതയെ കുറിച്ച് ആരാഞ്ഞ് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കേന്ദ്ര സര്‍ക്കാരിന് കത്തയിച്ചിരുന്നു. അതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 2019 ഒക്ടോബര്‍ 21ന് മറുപടി നല്‍കിയെന്നാണ് മുരളീധരന്‍റെ വിശദീകരണം. കമ്പനിയുടെ മേല്‍വിലാസം താല്‍ക്കാലികമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത സ്ഥാപനമാണെന്നും സംസ്ഥാനത്തെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് സംസ്ഥാനം ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."