കാരുണ്യവഴിയില്‍ നാലു ബസുകള്‍ സര്‍വിസ് നടത്തി
ചെറുപുഴ: രക്താര്‍ബുദ ബാധിതനായ വിദ്യാര്‍ഥിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ യുവജന സംഘടനക്കൊപ്പം ഒരേ റൂട്ടിലോടുന്ന നാല് ബസുകളും ഒരേദിവസം സര്‍വിസ് നടത്തി. കീമോതെറാപ്പിക്ക് വിധേയനായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥിയും മടക്കാംപൊയിലിലെ റോയി- ഷീജ ദമ്പതികളുടെ മകനുമായ അമല്‍ റോയിയുടെ ചികിത്സക്കു വേണ്ടിയാണ് പെരിങ്ങോം ടീം റെഡ്സ്റ്റാറിനൊപ്പം കൈകോര്‍ത്ത് പയ്യന്നൂര്‍ ചെറുപുഴ പുളിങ്ങോം തിരുമേനി റൂട്ടിലോടുന്ന ആവണി, ന്യൂലൈഫ്, മൈക്രോണ്‍, ജാനവി ബസുകള്‍ സാന്ത്വനയാത്ര നടത്തിയത്. ടിക്കറ്റിന് പകരം യാത്രക്കാരില്‍ നിന്നു സംഭാവനകള്‍ സ്വീകരിച്ചായിരുന്നു ബസുകള്‍ ചികിത്സാ ഫണ്ട് സ്വരൂപിച്ചത്. പാടിയോട്ടുചാലില്‍ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി നളിനിയും പെരിങ്ങോത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലനും ചെറുപുഴയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തും പയ്യന്നൂരില്‍ സി കൃഷ്ണന്‍ എം.എല്‍.എയും ബസുകളുടെ കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സഹായസമിതി ചെയര്‍മാന്‍ എം ജനാര്‍ദ്ദനന്‍, കെ രാമകൃഷ്ണന്‍, താരേഷ് കുമാര്‍, ജിതിന്‍ യു, സനല്‍ ജി, മഹേഷ് പി എം, അഖില്‍ എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."